തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിക്കു മുന്നോടിയായി ഇന്ന് രാവിലെ 9.30ന് ഗോപൂജ നടക്കും. നാളെ രാവിലെ അഷ്ടാഭിഷേകം, അഷ്ടദ്രവ്യ ഗണപതി ഹോമം എന്നിവ നടക്കും. വൈകിട്ട് 6.30ന് ചുറ്റുവിളക്കും മുഴുക്കാപ്പും ചാർത്തി വിശേഷാൽ ദീപാരാധനയും നടക്കും. രാത്രി 12ന് അവതാര പൂജയും പ്രസാദ വിതരണവും അന്നദാനവും നടക്കും. ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെയും ശ്രീ ദത്താത്രേയ ബാലഗോകുലത്തിന്റെയും ശാസ്താംപാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെയും ഇടവെട്ടി ദുർഗാ ദേവീക്ഷേത്രത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ വൈകിട്ട് 4.30ന് ശാസ്താംപാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും മഹാശോഭയാത്ര പുറപ്പെട്ട് 6.30ന് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും. ഘോഷയാത്രയിൽ നിശ്ചലദൃശ്യങ്ങൾ, ഗോപികാ നൃത്തം, ഉറിയടി, വാദ്യ മേളങ്ങൾ, ഭജന എന്നിവ ഉണ്ടാകും. ദീപാരാധനയ്ക്ക് ശേഷം സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ഷാജി ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകും.