ഇടുക്കി: സി.പി.ഐ നാഷ്ണൽ കൗൺസിലിന്റെയും സംസ്ഥാന കൗൺസിലിന്റെയും തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി നെടുങ്കണ്ടം, പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിൽ മേഖല യോഗങ്ങൾ നടക്കും. സംസ്ഥാന, ജില്ലാ കൗൺസിൽ അംഗങ്ങൾ, മണ്ഡലം കമ്മറ്റി മെമ്പർമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങൾ. ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ അതത് മേഖല യോഗങ്ങളിൽ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി കെ. സലിംകുമാർ അറിയിച്ചു. ഉടുമ്പൻചോല, ശാന്തമ്പാറ, കട്ടപ്പന, അടിമാലി, ഇടുക്കി മണ്ഡലം കമ്മറ്റികളുടെ യോഗം 27ന് രാവിലെ 10ന് നെടുങ്കണ്ടം എസ്.എൻ.ഡി.പി ഹാളിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. കെ.കെ. അഷ്രഫ്, കെ. സലിംകുമാർ, വി.കെ. ധനപാൽ, ജയ മധു, പ്രിൻസ് മാത്യു, എം.കെ. പ്രിയൻ, സി.യു. ജോയി, വി.ആർ. ശശി, കെ.എം. ഷാജി, കെ.സി. ആലീസ്, കെ.ജി. ഓമനകുട്ടൻ, ജോസഫ് കടവൻ, എന്നിവർ പങ്കെടുക്കും. പീരുമേട്, ഏലപ്പാറ മേഖലാ റിപ്പോർട്ടിംഗ് 29ന് രാവിലെ 10ന് പീരുമേട് എസ്.എം.എസ് ഹാളിൽ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ എം.പി ഉദ്ഘാടനം ചെയ്യും. കെ.കെ. അഷ്രഫ്, കെ. സലീംകുമാർ, ജോസ് ഫിലിപ്പ്, വാഴൂർ സോമൻ എം.എൽ.എ, ഇ.എസ്. ബിജിമോൾ, പി. മുത്തുപാണ്ടി, വി.കെ. ബാബുകുട്ടി, ജെയിംസ് ടി. അമ്പാട്ട് എന്നിവർ പങ്കെടുക്കും. തൊടുപുഴ, മൂലമറ്റം മേഖലാ റിപ്പോർട്ടിംഗ് സെപ്തംബർ ഒന്നിന് രാവിലെ 10ന് തൊടുപുഴ ചിന്ന ആഡിറ്റോറിയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്യും. കെ. സലീംകുമാർ, കെ.കെ. ശിവരാമൻ, പ്രിൻസ് മാത്യു, വി.ആർ. പ്രമോദ്, സുനിൽ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.