ഇടുക്കി: ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിന് ജില്ലയിലെ ഗവ./എയ്ഡഡ് / സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് യോഗ്യത നേടിയ അപേക്ഷകർക്കായുള്ള ഇന്റർവ്യൂ 29 ന് രാവിലെ 9.30 മുതൽ തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഐഡിയാസ് കോൺഫറൻസ് ഹാളിൽ നടത്തും. അഭിമുഖത്തിന് പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ രേഖകളും സഹിതം അന്ന് നേരിട്ട് ഹാജരാക്കണം. റാങ്ക് ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫോൺ: 04862 222996.