ഇടുക്കി ഗവ: നേഴ്‌സിംങ് കോളേജിൽ നഴ്‌സിംങ് ട്യൂട്ടറെ നിയമിക്കുന്നു.പ്രതിമാസം 25000 രൂപ വ്യവസ്ഥയിൽ ഒരു വർഷക്കാലത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ഇതിനുള്ള വാക് ഇൻ ഇന്റർവ്യൂ സെപ്തംബർ 9ന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുടെ അസ്സൽ രേഖകളും പകർപ്പുകളും രണ്ട് സെറ്റ് സഹിതം. പ്രിൻസിപ്പൽ മുമ്പാകെ നേരിട്ടുള്ള കൂടി കാഴ്ചക്ക് ഹാജരാകണം.യോഗ്യത : എം.എസ്.സി. നഴ്‌സിംങ്, കേരള നഴ്‌സസ് ആന്റ് മിഡ് വൈഫറി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം ഉണ്ടെങ്കിൽ അസ്സൽ രേഖകളും ഹാജരാക്കണം.പ്രായപരിധി 40 വയസ്സ്