ഇടുക്കി: ജില്ലയിലെ ഇരുപത്തിമൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അദ്ധ്യക്ഷത വഹിച്ചു. കളക്ടർ വി. വിഘ്‌നേശ്വരി, ആസൂത്രണ സമിതി അംഗങ്ങളായ സി .രാജേന്ദ്രൻ, ആശ ആന്റണി ജോണി കുലമ്പള്ളി, ഇന്ദുസുധാകരൻ, ഉഷാകുമാരി മോഹൻ കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാ ചന്ദ്രൻ , ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.