വെങ്ങല്ലൂർ:തൊടുപുഴ മുനിസിപ്പൽ യു.പി. സ്‌കൂളിൽ ജനാധിപത്യ രീതിയിൽ ഇലക്ഷൻ നടത്തി. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ സ്ഥാനാർത്ഥികൾക്ക്‌നോമിനേഷൻ നൽകുന്നതിന് അവസരം നൽകി. തുടർന്ന് ക്ലാസുകളിൽ മീറ്റ് ദ ക്യാൻഡിഡേറ്റ് പരിപാടി സംഘടിപ്പിച്ചു. പിന്നീട് ക്ലാസ് ഇലക്ഷൻ നടന്നു. ക്ലാസുകളിൽ ബാലറ്റ്‌പേപ്പറിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക്‌നേരെയുള്ള ചിഹ്നങ്ങളിൽ കുട്ടികൾവോട്ട്‌ രേഖപ്പെടുത്തി. സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ അതത് ക്ലാസുകളിൽവോട്ടെണ്ണൽ നടത്തി വിജയികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ നിന്നും സ്‌കൂൾ ലീഡർ ആകാൻനോമിനേഷൻ സ്വീകരിച്ചു . സ്ഥാനാർത്ഥികൾക്ക് കുട്ടികളുമായി സംസാരിക്കുന്നതിനും ഇലക്ഷൻ ക്യാമ്പയിനിങ്ങിനും അവസരം നൽകി. സ്‌കൂൾ ഇലക്ഷൻ നടത്തി. ഏഴാം ക്ലാസിലെ നെഹല ഫാത്തിമ സ്‌കൂൾ ലീഡർ ആയി.