തൊടുപുഴ: ഉടുമ്പന്നൂർ മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ എ.പി. ഉസ്മാൻ സന്ദേശം നൽകി.
ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.പി. കൃഷ്ണൻ, കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു ഓടയ്ക്കൽ, ഡി.സി.സി ജനറൽ സെക്രട്ടറി സിബി ദാമോദരൻ, ഡി.സി.സി മെമ്പർ ജോൺസൺ കുര്യൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ. ജോൺ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സാം ജേക്കബ്, സോമി അഗസ്റ്റിൻ, റഷീദ് ഇല്ലിക്കൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹാജറാ സെയ്തു മുഹമ്മദ്, ജില്ലാ സെക്രട്ടറി നൈസി ഡെനിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജി സുരേന്ദ്രൻ, പഞ്ചായത്ത് അംഗം അഖിലേഷ് ദാമോദരൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി.ടി. ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിൻസ് ജോർജ് എന്നിവർ പ്രസംഗിച്ചു. ഗോപിനാഥൻ കാവുംതടത്തിൽ സ്വാഗതവും ജോണി മുതലക്കുഴി നന്ദിയും പറഞ്ഞു.