കട്ടപ്പന :കർഷകസംഘം കട്ടപ്പന ഏരിയ കൺവെൻഷൻ കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് ജോയി ജോർജ് അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ഏരിയ സെക്രട്ടറി മാത്യു ജോർജ്, ടോമി ജോർജ്, എം സി ബിജു, കെ പി സുമോദ്, കെ സി ബിജു, സാലി ജോളി, മിനി സുകുമാരൻ, കെ പി സജി, ഈ ഡി അനൂപ്, ടി കെ രാമചന്ദ്രൻ, ജലജാ വിനോദ്, സി ആർ മുരളി എന്നിവർ പങ്കെടുത്തു.ജോയി ജോർജിനെ പ്രസിഡന്റായും മാത്യു ജോർജിനെസെക്രട്ടറിയായും പുതിയ 30 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.