കട്ടപ്പന: ഇരട്ടയാർ റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ച കഴിഞ്ഞാണ് സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം അപകടമുണ്ടായത്.കട്ടപ്പന ടൗണിൽ നിന്ന് വന്ന സ്‌കൂട്ടർ യാത്രക്കാരൻ റോഡിന് മറുഭാഗത്തെ സ്ഥാപനത്തിലേക്ക് പോകുന്നതിനായി റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇരട്ടയാർ ഭാഗത്ത് നിന്ന് വന്ന ബൈക്ക് സ്‌കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു.സ്‌കൂട്ടർ യാത്രികനെ നിസാര പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വികരിച്ചു.