പീരുമേട്: പെരുവന്താനംസർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി എല്ലാ സീറ്റുകളും വിജയിച്ച് ഭരണം നിലനിർത്തി. പ്രസിഡന്റായി സി.പി.എം ഏലപ്പാറ ഏരിയാ കമ്മിറ്റി അംഗം എം.സി സുരേഷിനെ തെരഞ്ഞെടുത്തു. സജി വർഗീസ്, ഹാഷിം ഇബ്രാഹിം, പി .എസ് സുധീഷ്, സെബാസ്റ്റ്യൻ,തോമസ് മാത്യു, പി .വൈ മുഹമ്മദ് ഹാരിസ്, ജിഷജോസ്, മറിയാമ്മ മാത്യു,ജോസ്‌തോമസ് എന്നിവരാണ് വിജയിച്ച മറ്റ് ഡയറക്ട്‌ബോർഡംഗങ്ങൾ.