anchuruli-1

കട്ടപ്പന : പ്രതികൂല കാലാവസ്ഥയിൽ ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നട്ടംതിരിയുന്നു. മുൻ വർഷങ്ങളിലെല്ലാം ആഗസ്റ്റ് ആദ്യ വാരം മുതലേ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എന്നാൽ ഇക്കൊല്ലം അവധി ദിവസങ്ങളിലും അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലകളിൽ തിരക്ക് അനുഭവപ്പെടുന്നില്ല. തുടർച്ചയായി ഉണ്ടാകുന്ന മഴ മുന്നറിയിപ്പും പ്രകൃതിക്ഷോഭങ്ങളും എല്ലാം വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. വിദേശികൾക്ക് പുറമെ സ്വദേശിയരായ ആളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നില്ല എന്നാതാണ് സ്ഥിതി മേഖലയിൽ വൻ പ്രതിസന്ധി ഉണ്ടാക്കുന്നത്. ഓണത്തോടനുബന്ധിച്ച് സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷയെങ്കിലും മഴ തുടർന്നാൽ ഈ പ്രതീക്ഷകൾക്കും മങ്ങലേൽക്കും. ഇതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ തുടങ്ങിയവർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകുന്നത്.
കട്ടപ്പന കാഞ്ചിയാർ അഞ്ചുരുളിക്ക് പുറമേ വാഗമണ്ണിലും, കാൽവരി മൌണ്ടിലും , മൂന്നാറിലും,മറ്റ് പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വരവ് തീർത്തും കുറഞ്ഞു. ഇത് ഡി.റ്റി.പി.സിയുടെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു. പല സ്ഥലങ്ങളിലും വിരലിൽ എണ്ണാവുന്ന സഞ്ചാരികൾ മാത്രമാണ് എത്തുന്നത്.

=ഓണക്കാലത്ത് ടൂറിസം സീസൻ ഉണരുമെന്ന പ്രതീക്ഷയാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വച്ച്പുലർത്തുന്നത്.

കുറിഞ്ഞി

പൂത്തിട്ടും

ഹൈറേഞ്ചിലെ വിവിധ മലനിരകളിൽ മേട്ടുകുറിഞ്ഞികൾ പുത്ത സാഹചര്യത്തിൽ സഞ്ചാരികളെ കൂടുതൽ ഹൈറേഞ്ചിലേക്ക് ആകർഷിക്കാമെന്നിരിക്കുകയാണ് കാലാവസ്ഥാ പ്രതികൂല സ്ഥിതി സൃഷ്ടിക്കുന്നത്. കുറിഞ്ഞിപ്പൂക്കുന്ന മുൻകാലങ്ങളിൽ വൻ ടൂറിസം ഒഴുക്കായിരുന്നു ഉണ്ടായിരുന്നത്. നല്ല പ്രചരണം റിസോർട്ടുകൾ അടക്കമുള്ളവർ നൽകിയിട്ടും കാലാവസ്ഥ പ്രബന്ധമാവുകയായിരുന്നു.