കുമളി: തമിഴ്നാട്ടിലെ കമ്പത്തിനടുത്ത് ജനവാസ മേഖലയിൽ കടുവ ഇറങ്ങി.തമിഴ്നാട്
വനം വാച്ചർക്ക് പരിക്ക് പറ്റി. കമ്പത്തിനടുത്ത് ഒന്നാം വാർഡിൽ കോമ്പറോഡിന് സമീപം ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്. തെരച്ചിലിനിടെ വനത്തിലൊളിച്ച കടുവ വനപാലക സംഘത്തെ ആക്രമിച്ചു. വനം വകുപ്പ് വാച്ചർ രഘുറാം പാണ്ഡ്യനാണ് (40 )കടുവയുടെ അടിയിൽ തലക്ക് പരിക്കേറ്റത് ഇയാളെ കമ്പം സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ ഒൻപതോടെയാണ് സ്ഥലവാസിയായ ഈശ്വർ കടുവയെ കണ്ടത്. കമ്പംമെട്ടിന്റെ താഴ് വാരമായ പ്രദേശം വനമേഖലയാണ്. കടുവയെ പിടി കൂടാനായില്ല.