nizar
നിസാർ

വണ്ണപ്പുറം: ബാറിന്റെ ഓപ്പൺ സ്പേസിൽ ചീത്ത വിളിച്ചതു ചോദ്യം ചെയ്ത അയൽവാസിയെ മർദ്ദിച്ചയാൾ പൊലീസ് പിടിയിൽ. അമ്പലപ്പടി കുവൈറ്റ് കോളനി കാനാപ്പറമ്പിൽ നിസാറിനെയാണ് (കുട്ടിമോട്ടോർ- 45) കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വണ്ണപ്പുറം അമ്പലപ്പടിയിൽ പ്രവർത്തിക്കുന്ന ബാറിന്റെ ഓപ്പൺ സ്‌പേസിൽ ഉച്ചത്തിൽ ചീത്തവിളിച്ചത് അയൽവീട്ടിലുള്ളവർക്ക് ശല്യമുണ്ടാക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ബാറിന് സമീപം താമസിക്കുന്ന പഴേരിയിൽ അജാസിനെ (38) ഇയാൾ പത്തലു കൊണ്ടടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ കാളിയർ പൊലീസ് എസ്.ഐമാരായ അനസ്, ഷംസുദ്ദീൻ, സി.പിഒ ദീക്ഷിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ സാബു കെ. പീറ്റർ പറഞ്ഞു. പ്രതിയായ നിസ്സാർ വിവിധ സ്റ്റേഷനുകളിലായി 18ൽപരം കോസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.