bus
കട്ടപ്പന നഗര സഭാ മൈതാനിയിൽ എത്തിയ മൊബൈൽ ഇസേവാകേന്ദ്ര മിനി ബസ്

കട്ടപ്പന:മൊബൈൽ ഇസേവാകേന്ദ്ര കട്ടപ്പനയിലെത്തി. സുപ്രീംകോടതിയുടെ ഇ- കമ്മിറ്റിയുടെ സംരംഭമായസേവാകേന്ദ്ര സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് ഇടുക്കിയിലാണ്. മിനി ബസിൽ സജ്ജീകരിച്ചിരിക്കുന്ന ഓഫീസിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. കട്ടപ്പന നഗരസഭ സ്റ്റേഡിയത്തിലെത്തിയസേവാകേന്ദ്രത്തിൽ പെറ്റിക്കേസുകൾ പരിഗണിച്ചു. വാഹനത്തിൽ ഡ്രൈവറെ കൂടാതെ ടെക്നിക്കൽ സ്റ്റാഫുമുണ്ട്.
അതാതുകോടതികളിൽ നിന്നുള്ള ജഡ്ജിമാരാണ് ഓൺലൈനായി പരാതി പരിഗണിക്കുന്നത്. ബസിനുള്ളിൽ കമ്പ്യൂട്ടറുകൾ, സ്‌കാനർ, പ്രിന്ററുകൾ, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങി എല്ലാവിധ ഉപകരണങ്ങളുമുണ്ട്.കോടതി നടപടികൾ, ഹിയറിങ്,ഡോക്യുമെന്റ് ഫയലിങ് എന്നിവയ്ക്ക് ആവശ്യമായ നിർദേശങ്ങൾസേവാകേന്ദ്ര നൽകും.