തൊടുപുഴ:വയനാട് ദുരന്തബാധിതർക്ക് സഹായവുമായി സർവീസ് പെൻഷകാർ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നും സമാഹരിച്ച 5,33,900 രൂപയാണ് ആദ്യഗഡുവായി സി.എം.ഡി.ആർ.എഫ് ലേക്ക് നൽകിയത്. യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി എം.എം. ഇമ്മാനുവൽ സബ്ട്രഷറി ഓഫീസർ ആർ.അനിൽകുമാറിന് തുക കൈമാറി.കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി എ.എൻ.ചന്ദ്രബാബു, ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ.ഫിലോമിന, സംസ്ഥാന കൗൺസിലംഗം വി.എൻ. ജലജകുമാരി, ജില്ലാകമ്മിറ്റിയംഗം പി.എം അബ്ദുൾ അസീസ്, ബ്ലോക്ക് നേതാക്കളായ എ.ഡി.ദേവസ്യ, ആർ.മണിലാൽ, പി.എസ്. ഇസ്മയിൽ, കെ.എസ് സുരേന്ദ്രൻ, പി.കെ. സോമൻ, പി.ജി.മോഹനൻ, കെ.എൻ. മോഹനൻ എം.എൻ. ശിവനുണ്ണി എന്നിവർ പങ്കെടുത്തു.