കോടിക്കുളം:അഞ്ചക്കുളം ശ്രീമഹാദേവീ ക്ഷേത്രത്തിൽ കനകധാരാ യജ്ഞവും കുബേര മന്ത്രാർച്ചനയും വിശേഷാൽ കാര്യസിദ്ധിപൂജയും നടന്നു. നൂറ് കണക്കിന് ഭക്തരാണ് ചടങ്ങിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്. ക്ഷേത്രാചാര്യൻ ചേർത്തല സുമിത് തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിലെത്തിച്ചേർന്ന മുഴുവൻ ഭക്തർക്കും തിരുവോണ സദ്യയും ഒരുക്കിയിരുന്നു.ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ സോപാന സംഗീതവും അറുനാഴി പായസവും വഴിപാടായി നടന്നു.