തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെയും ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയുടെ ഭാഗമായി താലൂക്കിന്റെയും മറ്റു പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശോഭായാത്രകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
തൊടുപുഴ മഹാശോഭായാത്ര
രാവിലെ 9.30 മുതൽ തൊടുപുഴ ഭരതകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിൽ.
4.30ന് : ഉറിയടി - കാരിക്കോട് ദേവീക്ഷേത്രം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രം, മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, വെങ്ങല്ലൂർ ആരവല്ലിക്കാവ് ഭഗവതി ക്ഷേത്രം, നടയിൽക്കാവ് ദേവീക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, തെക്കുംഭാഗം ശ്രീധർമ്മ ശാസ്താക്ഷേത്രം, ഒളമറ്റം കവല, കാട്ടോലിക്കവല എന്നിവിടങ്ങളിൽ.4.30 : തെക്കുംഭാഗം ശ്രീധർമ്മ ശാസ്താക്ഷേത്രം, കാപ്പിത്തോട്ടം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം എന്നീ സ്ഥലങ്ങളിൽ നിന്നും ശോഭാ യാത്രകൾ ആരംഭിക്കും.
5ന് ശോഭായാത്ര കാരിക്കോട് ദേവീക്ഷേത്രം, മുതലിയാർമഠം ശ്രീമഹാദേവ ക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രം, മണക്കാട് മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, ഒളമറ്റം കവല എന്നിവിടങ്ങളിൽ നിന്നും ശോഭായാത്രകൾ ആരംഭിക്കും.
വടക്കുംമുറി തയ്യക്കോടത്ത് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര 5.10ന് മങ്ങാട്ടുകവലയിൽ സംഗമിക്കും. കാപ്പിത്തോട്ടം, മുതലിയാർമഠം, കാഞ്ഞിരമറ്റം, തെക്കുംഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കാഞ്ഞിരമറ്റം കവലയിൽ എത്തിച്ചേർന്ന് 5.30ന് മഹാശോഭായാത്ര ആരംഭിക്കും. 5.45 ന് പുളിമൂട്ടിൽ കവലയിൽ വെങ്ങല്ലൂർ ഭാഗത്തു നിന്നുള്ള ശോഭായാത്ര സംഗമിക്കുകയും ചെയ്യും. 6.00 മണിക്ക് ഗാന്ധിസ്‌ക്വയറിൽ ഒളമറ്റം ഭാഗത്തു നിന്നുള്ള ശോഭായാത്ര മഹാശോഭായാത്രയുമായി ചേരും. 6.15 ന് മണക്കാട്, നെല്ലിക്കാവ് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ മഹാശോഭായാത്രയുമായി സംഗമിക്കുകയും ടൗൺ ചുറ്റി 6.45 ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്യും. കൃഷ്ണതീർത്ഥം ഓഡിറ്റോറിയത്തിൽ പ്രസാദവിതരണത്തോടെ ശോഭായാത്രയ്ക്ക് സമാപനമാകും. തുടർന്ന് ശ്രീവത്സവം ബിൽഡിംഗ്സിനു മുമ്പിൽ വിവിധ ബാലഗോകുലങ്ങൾ അവതരിപ്പിക്കുന്ന ഗോകുലനൃത്തം ഉണ്ടായിരിക്കുന്നതാണ്.