muttam
കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ജില്ലാ കോടതി സമുച്ചയം സന്ദർശിച്ചപ്പോൾ സബ് ജഡ്ജ് ദേവൻ കെ മോഹനൻ സെമിനാർ നയിക്കുന്നു.

കരിമണ്ണൂർ : സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ എസ്പിസി പ്രോജ്ര്രകിന്റെ ഭാഗമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ മുട്ടത്തുള്ള ജില്ലാ കോടതി സമുച്ചയം സന്ദർശനം നടത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സീനിയർ ഡിവിഷൻ സെക്രട്ടറിയും സിവിൽ ജഡ്ജുമായ അരവിന്ദ് ബി. ഇടയോടി, തൊടുപുഴ സബ് ജഡ്ജ് ദേവൻ കെ മോഹനൻ എന്നിവർ ക്ലാസുകൾ നയിച്ചു. ജീവിത നൈപ്പുണ്യം, മാലിന്യസംസ്‌കരണം, നിയമ സേവനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ കേഡറ്റ്കൾക്ക് അവബോധം നൽകി. ഇതോടൊപ്പമുണ്ടായിരുന്ന സംവാദപരിപാടിയും ഏറെ ശ്രദ്ധേയമായി.കോടതിക്കുള്ളിൽ പ്രവേശിച്ച് വാദപ്രതിവാദങ്ങൾ നേരിട്ട് കാണാനും വക്കീലന്മാരോട് സംശയങ്ങൾ ആരായുവാനുമുള്ള അവസരം കേഡററ്റുകൾക്ക് ലഭിച്ചു.തുടർന്ന് പങ്കെടുത്ത മുഴുവൻ കേഡറ്റുകൾക്കും 'ഐ ആം എ സിവിക് സിറ്റിസൺ' എന്ന് രേഖപ്പെടുത്തിയ ബാഡ്ജ് നൽകി.ഹെഡ്മാസ്റ്റർ സജി മാത്യു, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ഡോക്ടർ റെക്സി ടോം, അദ്ധ്യാപകൻ സെൽജോ ജോസഫ് എന്നിവർ നേതൃത്വം നൽകി.