hobkurianthomas

തൊടുപുഴ: കാഞ്ഞാർ നരിമറ്റം കുര്യൻ തോമസ് (നരിമറ്റം സാർ -91 ) നിര്യാതനായി. തൊടുപുഴ നെഹ്രു കോളേജ് സ്ഥാപകനാണ്. ഭാര്യ: മറിയാമ്മ കണ്ണൂർ ഉദയഗിരി വെളുത്തേടത്ത് കാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ബെൻസി തോമസ് (ടീച്ചർ സെന്റ് മേരിസ്ഹയർസെക്കന്ററി സ്കൂൾ അറക്കുളം), തോംസൺ തോമസ് (ഗവ. പോളിടെക്‌നിക് മുട്ടം), ലിൻസ് മേരി തോമസ് (വില്ലേജ് ഓഫീസർ ആരക്കുഴ), വിൽസൺ തോമസ് (അക്കൗണ്ട്‌സ് ഓഫീസർ, ബിഎസ്എൻഎൽ, തൊടുപുഴ) .മരുമക്കൾ : ഇമ്മാനുവൽ ആന്റണി ചേറ്റൂർ മൂവാറ്റുപുഴ (കാർഷിക വികസന ബാങ്ക് മൂവാറ്റുപുഴ) ഡോ.ജയ സി. ജോസ് ചക്കാലക്കൽ, പിറവം ( ടീച്ചർ, ജിവി എച്ച്എസ്എസ് കുഞ്ചിത്തണ്ണി).സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കുടയത്തൂർ സെന്റ് ആഗസ്റ്റിൻസ് പള്ളി സെമത്തേരിയിൽ.