തൊടുപുഴ: ഉണ്ണിക്കണ്ണൻമാരും രാധമാരും ചേർന്ന് വൃന്ദാവനസമാനമായി ഇന്ന് വീഥികളെ ആനനഞ്ഞദലബ്ദ്ധിയിലാക്കും. അഷ്ടമിരോഹിണി നാളായ ഇന്ന് വിവിധ സംഘടനകൾചേർക്ക് ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയോടെ നടത്തും. ശ്രീകൃഷ്ണ കഥകളെയും പുരാണങ്ങളെയും അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും പഞ്ചവാദ്യം, ചെണ്ടമേളം, താലപ്പൊലി, ഭജന സംഘം എന്നിവയുംശോഭയാത്രകളിൽ അണിനിരക്കും.തൊടുപുഴ താലൂക്കിന്റെയും മറ്റു പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശോഭായാത്രകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി.
രാവിലെ 9.30 മുതൽ തൊടുപുഴ ഭരതകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിൽ നടക്കും. കാരിക്കോട് ദേവീക്ഷേത്രം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രം, മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, വെങ്ങല്ലൂർ ആരവല്ലിക്കാവ് ഭഗവതി ക്ഷേത്രം, നടയിൽക്കാവ് ദേവീക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, തെക്കുംഭാഗം ശ്രീധർമ്മ ശാസ്താക്ഷേത്രം, ഒളമറ്റം കവല, കാട്ടോലിക്കവല എന്നിവിടങ്ങളിൽവൈകുന്നേരം ഉറിയടി നടക്കും. തുടർന്ന് ശോഭാ യാത്രകൾ ആരംഭിക്കും. ശോഭായാത്രകൾ മഹാശോഭായാത്രയുമായി സംഗമിക്കുകയും ടൗൺ ചുറ്റി 6.45 ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്യും. കൃഷ്ണതീർത്ഥം ഓഡിറ്റോറിയത്തിൽ പ്രസാദവിതരത്തോടെ ശോഭായാത്രയ്ക്ക് സമാപനമാകും. തുടർന്ന് ശ്രീവത്സവം ബിൽഡിംഗ്‌സിനു മുമ്പിൽ വിവിധ ബാലഗോകുലങ്ങൾ അവതരിപ്പിക്കുന്ന ഗോകുലനൃത്തം ഉണ്ടായിരിക്കുന്നതാണ്.

മൂലമറ്റം: മൂലമറ്റം ഗണപതി ക്ഷേത്രത്തിൽ നിന്നും 4.30 ന് പുറപ്പെട്ട് അറക്കുളം തെറ്റിക്കോട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ദീപാരാധന
കോടിക്കുളം: ചന്ദ്രപ്പിള്ളിക്കാവ്, പാറപ്പുഴ ദേവീക്ഷേത്രം, കല്ലറമുകളിൽ ദേവീക്ഷേത്രം, ഏഴല്ലൂർ നരസിംഹസ്വാമിക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും 4.30ന് പുറപ്പെട്ട് 6.30ന് തൃക്കയിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ സമാപിക്കും.
കുമാരമംഗലം: 5.00 ന് കുമാരമംഗലം വള്ളിയാനിക്കാട്ട് ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് 6.30ന് പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം ശ്രീകൃഷ്‌ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ദീപാരാധന
ഉടുമ്പന്നൂർ: പരിയാരം ശ്രീസുബ്രഹ്മണ്യ ഗുരുദേവക്ഷേത്രത്തിൽ നിന്നും കട്ടിക്കയം ശ്രീശിവപാർവ്വതി ക്ഷേത്രത്തിൽ നിന്നും 3.30നും ഇടമറുക് പാറേക്കാവ് ദേവീക്ഷേത്രം, അമയപ്ര ശ്രീമഹാദേവക്ഷേത്രം, പന്നൂർ ശ്രീവരാഹസ്വാമിക്ഷേത്രം എന്നിവിടങ്ങളിൽ 4.00 ന് പുറപ്പെട്ട് ഉടുമ്പന്നൂർ തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും.
മുട്ടം: 4.30ന് തയ്യക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മുട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സമാപിക്കും.
കുടയത്തൂർ: ഏഴാം മൈൽ ചക്കുളത്ത്കാവ് മഹാമഹേശ്വര ക്ഷേത്രത്തിൽ നിന്നും ശോഭായാത്ര 5.00 ന് പുറപ്പെട്ട് 6.30ന് ശരംകുത്തി അയ്യപ്പക്ഷേത്രത്തിൽ സമാപിക്കും.
വഴിത്തല: വഴിത്തല പാറ ജംഗ്ഷനിൽ നിന്നും 4.00 ന് ആരംഭിച്ച് 6.00 മണിയോടെ തൃക്കേക്കുന്ന് മഹാദേവക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ദീപാരാധനയും കലാപരിപാടികളും.
കോലാനി: പാറക്കടവ് കാഞ്ഞിരംപാറ പമ്പ് ജംഗ്ഷൻ, നടുക്കണ്ടം എന്നീ സ്ഥലങ്ങളിൽ നിന്നും 4.00 ന് ആരംഭിച്ച് കോലാനി കവലയിൽ സംഗമിച്ച് കോലാനി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സമാപിക്കും.
ഇടവെട്ടി: ശാസ്താംപാറ ധർമ്മ ക്ഷേത്രത്തിൽ നിന്ന് 4.30ന് ആരംഭിച്ച് ഇടവെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സമാപിക്കും.
വണ്ണപ്പുറം: ചീങ്കൽസിറ്റി, വെൺമറ്റം, കാളിയാർ, ചേലച്ചുവട്, ഒടിയപാറ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് 4.00 മണിക്ക് പ്ലാന്റേഷൻ കവലയിൽ സംഗമിച്ച ശേഷം മഹാശോഭായാത്രയായി വണ്ണപ്പുറം ശ്രീമഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തി കാഞ്ഞിരകാട്ട് ശ്രീമഹാദേവക്ഷേത്രത്തിൽ സമാപിക്കും.
പുറപ്പുഴ: പുതുച്ചിറകാവ് ദേവീക്ഷേത്രത്തിൽ നിന്നും 4.30ന് ആരംഭിച്ച് 6.30ന് തറവട്ടത്ത് ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ സമാപിക്കും.
കരിങ്കുന്നം: 4.30ന് ശ്രീസുബ്രഹ്മണ്യഗുരുദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് 6.30ന് കരിങ്കുന്നം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ സമാപിക്കും.