തൊടുപുഴ : താലൂക്ക് വണ്ണപ്പുറം പഞ്ചായത്ത് എട്ടാം വാർഡിൽ ചിങ്കൽ സിറ്റി കരയിൽ ന്യായവില കടയിലേക്ക് ലൈസൻസിയെ നിയമിക്കുന്നതിന് ഭിന്നശേഷി സംവരണ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ രേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്തംബർ 6 ന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862 232321.