അടിമാലി: പൊതുവിദ്യാഭ്യാസ വകുപ്പും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ' സുഖദം' ആയുർവേദ മെഡിക്കൽ ക്യാമ്പ് അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം ദ്വിദിന റസിഡൻഷ്യൽ മിനി ക്യാമ്പിന്റെ സമാപന പരിപാടിയുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് നടന്നത്.അടിമാലി ഗവ. ആയുർവേദ ഡിസ്പൻസറിയിലെ ഡോ.റെൻസ് പി.വർഗ്ഗീസ്, മന്നാംകണ്ടം ട്രൈബൽ ആയുർവേദ ഡിസ്‌പെൻസറിയിലെ ഡോ. ബിബിന മേഴ്സി വർഗ്ഗീസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്കി. നാഷണൽ സർവീസ് പ്രോഗ്രാം ഓഫീസർ നിധിൻ മോഹൻ ,അദ്ധ്യാപകരായ രാജീവ് പി.ജി, എം. സന്തോഷ് പ്രഭ, നിഥിൽനാഥ് എന്നിവർ ക്യാമ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി. ക്യാമ്പിൽ 100 ഓളം രോഗികൾ പരിശോധനയ്ക്കായി എത്തി. സൗജന്യമായി മരുന്ന് വിതരണവും നടന്നു.