മുതലക്കോടം : സെന്റ് ജോർജ് ഗ്രൗണ്ടിൽ നടന്ന തൊടുപുഴ ഉപജില്ലാ ഫുട്‌ബോൾ മത്സരത്തിൽ കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ് നേടി. ആകെ മത്സരിച്ച അഞ്ചു വിഭാഗങ്ങളിൽ മൂന്നിലും വിജയിച്ചാണ് കരിമണ്ണൂർ സ്‌കൂൾ ചാമ്പ്യൻഷിപ് കൈക്കലാക്കിയത്. ജൂനിയർ ആൺകുട്ടികളും സബ് ജൂനിയർ പെൺകുട്ടികളും ചാമ്പ്യൻസ് ആയപ്പോൾ ജൂനിയർ പെൺകുട്ടികൾ ഫസ്റ്റ് റണ്ണർ അപ്പ് നേടി.മികച്ച വിജയം നേടിയ ടീം അംഗങ്ങൾ, പരിശീലിപ്പിച്ച കായികാദ്ധ്യാപകൻ ആൽവിൻ ജോസ്, ടീം മാനേജർമാരായ സാജു ജോർജ്, അൽഫോൻസ വർക്കി എന്നിവരെ സ്‌കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു എന്നിവർ അഭിനന്ദിച്ചു.