പീരുമേട്: വിനോദര സഞ്ചാരമേഖലയായ ഗവിയിൽ ഇനി മൊബൈൽഫോണിന് റെയിഞ്ചായി. ആദ്യ മൊബൈൽ ടവർ 27 ന് ഉദ്ഘാടനം ചെയ്യും. ബി.എസ്.എൻ.എൽ ആണ് ഇവിടെ ടവർ സ്ഥാപിച്ചുള്ളത്.4 ജി വരെയുളള നെറ്റ് വർക്ക് ഇവിടെ ലഭ്യമാകും. ടെസ്റ്റ് റൺ ആരംഭിച്ചു. ഗവിയിലും സമീപപ്രദേശങ്ങളിലുംഒരു നെറ്റ് വർക്കിനും റെയിഞ്ച് ഇല്ല. ലാൻഡ്‌ഫോൺ കണക്ഷനുകളും ഇവിടെ ലഭ്യമല്ല. പുറംലോകവുമായി ബന്ധപ്പെടാൻ ഇവിടെയുള്ള ജനങ്ങൾ വലിയ പ്രതിസന്ധിയിലായിരുന്നു.നേരിട്ട് എത്തിയാണ് വിവരങ്ങൾ പുറംലോകത്തെ അറിയിച്ചിരുന്നത്. . ഗവിയെന്ന പ്രദേശത്ത് എത്തിയാൽ മൊബൈയിൽഫോൺ പരിധിക്ക് പുറത്താണ്. വണ്ടിപ്പെരിയാറിൽ നിന്ന്27 കിലോമീറ്റർ ഒരു മണിക്കൂർ15 മിനിട്ട് യാത്ര ചെയ്താൽ ഗവിയിലെത്താം.വനം വകുപ്പിന്റെറോഡല്ല.എന്നാൽ പ്രദേശം വനംവകുപ്പിന്റെ കീഴിലായതിനാൽ അവരുടെ അനുമതി ഇല്ലാതെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. പി.ഡബ്ല്യൂ ഡി.നർമ്മിച്ചറോഡാണ് എന്നാലും വനം വകുപ്പിന്റെ നിയന്ത്രണത്തിന് വിധേയമായി മാത്രമെ ഗവിയിൽ എത്താൻ കഴിയൂ. വള്ളക്കടവ് ചെക്ക്‌പോസ്റ്റിൽ നിന്ന് സ്വകാര്യ വാഹനങ്ങാളെ കടത്തിവിടുന്നില്ല. പത്തനംതിട്ടയിൽ നിന്ന് സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണത്തിന് വിധേയമായി യാത്ര ചെയ്യാം.
കെ.എഫ് ഡി.സി.യുടെ ഏലത്തോട്ടത്തിൽ ഇരുന്നൂറോളം തൊഴിലാളികളും, ജീവനക്കാരും ഉണ്ട്. ഇവർ ബാങ്ക്, സ്‌കൂൾ ,കോളേജ്, വൈദ്യുതി വകുപ്പ്, തുടങ്ങി അത്യാവശ്യ ങ്ങൾക്ക് ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് വണ്ടിപ്പെരിയാറിനെയാണ്. ഈ പ്രദേശത്തെ ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരം
ബി.എസ്.എൻ.എൽ. ടവർ സ്ഥാപിക്കുന്നതിന് 2022ൽ അധികൃതർ നടപടികൾ ആരംഭിച്ചു. എന്നാൽ ഗവി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് പെരിയാർ കടുവാ സങ്കേതത്തിൽ ആയതിനാൽകേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിപത്രം ലഭിക്കുകയും ബി എസ്.എൻ.എൽ. ന്റെ മേൽനോട്ടത്തിൽ ടവറിന്റെ നിർമ്മാണ ചുമതലകൾ ഏറ്റെടുത്ത് ടവർ നിർമ്മാണം പൂർത്തീകരിച്ചു. അറുപത് ലക്ഷം രൂപയ്ക്കാണ് ടവർ നിർമാണ ചിലവെന്ന് ബി.എസ്.എൻ എൽ. അധികൃതർ അറിയിച്ചു.