തൊടുപുഴ : അഗ്നി രക്ഷാ നിലയവും സിവിൽ ഡിഫൻസ് അപ്താമിത്ര അംഗങ്ങളും ചേർന്ന് ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ കട്ടിലുകളും അനുബന്ധ ഉപകരണങ്ങളും ക്ലീൻ ചെയ്ത് പെയിന്റ് അടിച്ചു നൽകി. തൊടുപുഴ ആഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ .എ ജാഫർഖാൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്റ്റേഷൻ സിവിൽ ഡിഫൻസ് കോഡിനേറ്റർ എൻ. എസ് അജയകുമാർ സ്വാഗതം പറഞ്ഞു. ഡോ. ജോബിൻ ജോസ് ( ഓങ്കോളജിസ്റ്റ്) മുഖ്യപ്രഭാഷണം നടത്തി. , തൊടുപുഴ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സുമോദ് .എസ്, എച്ച് .ഐ. സി .ഇൻ ചാർജ് സീമ സി കെ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശബരീശൻ കെ .എസ്, അൻസാരി എം .എം, സിനോ ജോസഫ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ഡയാലിസിസ് യൂണിറ്റ് ഇൻ ചാർജ് രജനി എം ആർ നന്ദി പറഞ്ഞു.