muraleedharan

കാഞ്ഞാർ : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 30 വീട് നിർമ്മിച്ചു നൽകുന്നതിനായി കാഞ്ഞാറിൽ ബിരിയാണി ചലഞ്ച് നടത്തി.യൂത്ത് കോൺഗ്രസ് കുടയത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്.മണ്ഡലം പ്രസിഡന്റ് ലിനോ മാത്യു ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് മണ്ഡലം ആക്ടിങ് പ്രസിഡന്റും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ. കെ മുരളീധരൻ ബിരിയാണി ഉദ്ഘാകാടനം ചെയ്തു. ആദ്യവില്പന കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം .മോനിച്ചന് നൽകി കുടയത്തൂർ ഗ്രാമ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് അഞ്ജലീന സിജോ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എം .ജെ ജേക്കബ്, കെ. പി .സി .സി മെമ്പർ എം. കെ പുരുഷോത്തമൻ, റഹിം മണിയൻകാലയിൽ, സിബി മുകുളത്ത്, ടി വി തോമസ് തോട്ടുവളപ്പിൽ, അപ്പച്ചൻ കള്ളികാട്ട്, അനന്തു ഹരി,
ലൂകാച്ചൻ മൈലാടൂർ എന്നിവർ പ്രസംഗിച്ചു.