rajeev
ഭാരതീയ വേലൻ സൊസൈറ്റി യുവജന സമ്മേളനം വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ : ഭാരതീയ വേലൻ സൊസൈറ്റി യുവജന സമ്മേളനം ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ഗ്രഹൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ ,സംസ്ഥാന ട്രഷറാർ സി.എസ്. ശശീന്ദ്രൻ, മെഡിക്കൽ കോളേജ് ഞങഛ ഡോ. മോഹൻ റോയ്, ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് ജനറൽ സെക്രട്ടറി സുദേശ് എം. രഘു, യുവജന വിഭാഗം ജനറൽ സെക്രട്ടറി ബിനു കെ. ജെ, ട്രഷറാർ അനിൽ മോഹൻ,കുമാരി ആർദ്ര ആർ. നെല്ലിക്കുന്നേൽ, സംസ്ഥാന മഹിളാ കമ്മറ്റി പ്രസിഡന്റ് അനിത രാജു, ഭാരതീയ വേലൻ സൊസൈറ്റി ഇടുക്കി ജില്ലാകമ്മിറ്റി പ്രസിഡന്റ് വിഷ്ണു മോഹൻ, പി.സുഭാഷ്, എം.ആർ ശിവപ്രകാശ്, എൻ.എസ്. കുഞ്ഞുമോൻ, ശ്യാം എസ്., സന്ദീപ് എസ്. വാലുങ്കൽ, ശ്രീലാൽ ജി.,അഖിൽ സുഭാഷ്, ജയകൃഷണ പ്രസാദ്, ധനേഷ് കൃഷ്ണ , ബിബിത ബൈജു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.