തൊടുപുഴ: വിൽപ്പന നടത്തുന്നതിനിടെ ഹാഷിഷ് ഓയിലും എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ പിടിയിലായി
കുമ്മൻകല്ല് കുപ്പശ്ശേരിയിൽ വീട്ടിൽ മാഹിൻ ബഷീർ (24), തീക്കോയി നടയ്ക്കൽ ആനിയിലാത്ത് വീട്ടിൽ മുഹമ്മദ് അൻസിബ് (22), കടവൂർ കുഞ്ഞാനിക്കൽപറമ്പിൽ ആദിശേഷ് (18) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 1.19 ഗ്രാം എം.ഡി.എം.എ.യും 2.17 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി. കൂടാതെ 4700 രൂപയും മൂന്ന് മൊബൈൽ ഫോണുകളും രണ്ട് വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.ശനിയാഴ്ച രാത്രി ഒരു ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് ലഹരി വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ പിടിയിലാകുകയായിരുന്നു. തൊടുപുഴ സി.ഐ. എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.