തൊടുപുഴ:നാടും നഗരവും അമ്പാടിയാക്കി ഉണ്ണിക്കണ്ണൻമാരും രാധമാരും കളിചിരികളുമായെത്തി, ആഘോൾപ്പൊലിമയിൽ ജൻമാഷ്ടമി കൊണ്ടാടി. ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെയും ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രനഗരത്തെ അക്ഷരാർത്ഥത്തിൽ അമ്പാടിയാക്കി. തൊടുപുഴ ശ്രീകൃഷ്സ്വാമി ക്ഷേത്രത്തിലേയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേർന്ന ശേഭയാത്രകൾ മഹാശോഭയാത്രയായി വൈകിട്ടോടെ എത്തിച്ചേർന്നു. കുരുന്നുകൾ കണ്ണനും ഗോപികമാരുംമായി എത്തി കാണികളുടെ മനം കുളിർപ്പിച്ചു. പുരാണങ്ങളിലെ വിവിധ ഏടുകളുടെ ദൃശ്യാവിഷ്കാരങ്ങളും , ഫ്ളോട്ടകളും മികവേകി. ശോഭയാത്രകൾ എത്തിച്ചേർന്നശേഷം നൃത്തനൃത്യങ്ങൾ അരങ്ങേറി. കാരിക്കോട് ദേവീക്ഷേത്രം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രം, മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, വെങ്ങല്ലൂർ ആരവല്ലിക്കാവ് ഭഗവതി ക്ഷേത്രം, നടയിൽക്കാവ് ദേവീക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, തെക്കുംഭാഗം ശ്രീധർമ്മ ശാസ്താക്ഷേത്രം,തെക്കുംഭാഗം ശ്രീധർമ്മ ശാസ്താക്ഷേത്രം, കാപ്പിത്തോട്ടം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം എന്നീ സ്ഥലങ്ങളിൽ നിന്നും ശോഭാ യാത്രകളാണ് . നഗരംചുറ്റി ചുറ്റി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിയത്.ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെസ്വീകരിച്ചു.ക്ഷേത്രം ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര, ക്ഷേത്രോപദേശകസമിതി അംഗങ്ങളായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ, ബി. വിജയകുമാർ, അഡ്വ. ശ്രീവിദ്യാ രാജേഷ് സ്വീകരണച്ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.
ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെയും ശ്രീ ദത്താത്രേയ ബാലഗോകുലത്തിന്റെയും ശാസ്താംപാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെയും ഇടവെട്ടി ദുർഗാ ദേവീക്ഷേത്രത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ വൈകിട്ട് 4.30ന് ശാസ്താംപാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും മഹാശോഭയാത്ര പുറപ്പെട്ട് 6.30ന് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഘോഷയാത്രയിൽ നിശ്ചലദൃശ്യങ്ങൾ, ഗോപികാ നൃത്തം, ഉറിയടി, വാദ്യ മേളങ്ങൾ, ഭജന സെറ്റ്എന്നിവ അണിനിരന്നു. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ഷാജി ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി
ഏലപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 ന് മഹാശോഭായാത്ര, 11 ന് കുട്ടികളുടെ ഉറിയടി, 12 ന് ഉച്ചപൂജ, വെണ്ണയൂട്ട്, ഉച്ചയ്ക്ക് 1 ന് പിറന്നാൾ സദ്യ, 3 ന് ഉറിയടി, വൈകിട്ട് 7 ന് ദീപാരാധന, മധുരപലഹാര വിതരണം, പ്രസാദവിതരണം, വെടിക്കെട്ട്, തുടർന്ന് ഭജന, രാത്രി 12 ന് അവതാരപൂജ, വെടിക്കെട്ട് എന്നിവ നടത്തി.
കട്ടപ്പന : ബാലഗോകുലം കട്ടപ്പനയുടെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് ഉണ്ണിക്കണ്ണൻമാരും രാധ രാധികമാരും പങ്കെടുക്കുന്ന മഹാശോഭാ യാത്ര ഇടുക്കി കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രാങ്കണത്തിലേക്ക് നടന്നു.
13 ഇടങ്ങളിൽ നിന്നുമായി നൂറുകണക്കിന് ഉണ്ണിക്കണ്ണൻമാരും രാധാ രാധികമാരും മഹാ ശോഭയാത്രയിൽ അണിനിരുന്നു.
വിവിധ സ്ഥലങ്ങളിൽ നിന്നും ആരംഭിച്ച ശോഭാ യാത്ര കട്ടപ്പന ടി ബി ജംഗ്ഷനിൽ എത്തിച്ചേർന്നതിനുശേഷം ഒന്നായി ഇടുക്കി കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രാങ്കണത്തിലേക്ക് നീങ്ങി. തുടർന്ന് ഉറിയടിയും നടന്നു. ഉണ്ണിക്കണ്ണന്മാരും രാധാ രാധികമാരും നഗരവീഥികൾ കയ്യടക്കിതോടെ കട്ടപ്പന നഗരത്തിൽ കാഴ്ചക്കാരുടെ നീണ്ട നിരയും ഉണ്ടായി.