രാജാക്കാട്: രാജകുമാരി ദൈവമാതാ പള്ളിയിൽ സെപ്തംബർ ഒന്നു മുതൽ എട്ടു വരെ നടത്തപ്പെടുന്ന എട്ടുനോമ്പ് ആചരണത്തിനും മരിയൻ തീർത്ഥാടനത്തിനും പരിശുദ്ധ അമ്മയുടെ പിറവി തിരുനാളിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 31ന് വൈകിട്ട് 4.15 ന് തിരുനാൾ കൊടിയേറ്റ് .സപ്തംബർ ഒന്നു മുതൽ 8 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാന,തിരുനാൾ സന്ദേശം പ്രദക്ഷിണം ജപമാല തുടങ്ങിയവയും ഏഴിന് രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയിൽ നിന്ന് രാജകുമാരി മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് മരിയൻ തീർത്ഥാടനവും നടത്തും. മരിയൻ തീർത്ഥാടനത്തിന് മുന്നോടിയായി ആറിന് വൈകിട്ട് 3 ന് അടിമാലി സെന്റ്
ജൂഡ് പള്ളിയിൽ നിന്നും തീർത്ഥാടന റാലി ആരംഭിച്ച് രാജാക്കാട് പള്ളിയിൽ സമാപിക്കും
.സെപ്തംബർ 15 ന് എട്ടാമിട തിരുനാളും നടത്തപ്പെടുമെന്നും തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും വികാരി
മോൺ.അബ്രഹാം പുറയാറ്റ്, അസി. വികാരിമാരായ ഫാ. ജോബി മാതാളിക്കുന്നേൽ,ഫാ. ജെഫിൻ എലിവാലുങ്കൽ. കൈക്കാരന്മാരായ ബിജു പെരിയപ്പിള്ളിൽ,ആഗസ്തി കരോട്ടേൽ,ജയ്സൺ ഒറ്റപ്ലാക്കൽ,മനോജ് ഇല്ലിക്കുന്നേൽ, പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ സാജോ പന്തത്തല,ജിജോ രാജകുമാരി എന്നിവർ അറിയിച്ചു.