കട്ടപ്പന : താലൂക്കാശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ഉണ്ടെങ്കിലും അനസ്‌തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാൽ തിയേറ്റർ ഒന്നര മാസമായി അടഞ്ഞു കിടക്കുകയാണ്. താലൂക്കാശുപത്രി ആയി ഉയർത്തിയിട്ട് വർഷങ്ങൾ ആയെങ്കിലും അതിനു വേണ്ട ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല.ഏറ്റവും ബുദ്ധിമുട്ട് വരുന്നത് അനസ്‌തേഷ്യ ഡോക്ടർ ഇല്ലാത്തത് കൊണ്ടാണ്. കുറച്ച് കാലം മുൻപു വരെ ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മറ്റു സ്ഥാപനങ്ങളിൽ നിന്ന് താത്കാലികമായി ആശുപത്രിയിൽ അനസ്‌തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമാക്കിയിരുന്നു.ആ സമയങ്ങളിൽ അസ്ഥി സംബന്ധമായ ശസ്ത്രക്രിയകളും ഇ എൻ ടി ശസ്ത്രക്രിയകളും അവിടെ നടക്കുന്നുണ്ടായിരുന്നു. ഈ കാലയളവിൽ ഏതാണ്ട് 200 ഓളം ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. പ്രധാന ആശുപത്രികളിൽ മാത്രം നടത്തുന്ന ചെലവേറിയ മുട്ട് മാറ്റി വെക്കൽ, ഇടുപ്പുമാറ്റി വെക്കൽ ഉൾപ്പെടെയുള്ളശസ്ത്രക്രിയകളുംഇതിൽഉൾപ്പെടും.ഹൈറേഞ്ചിലെ ആരോഗ്യമേഖലയിൽ സാധാരണക്കാർക്ക് ഏറെ പ്രയോജനം ലഭിച്ചിരുന്നു. അതാണ് ഇപ്പോൾ ഡോക്ടറുടെ അഭാവംകൊണ്ട് ലഭ്യമാകാതെപോകുന്നത്.
ജില്ലയിൽ പൊതുവേയുള്ള ഡോക്ടർമാരുടെ കുറവും രൂക്ഷമാണ്. പുതിയ സ്‌പെഷ്യലിറ്റി തസ്തികൾ സൃഷ്ടിക്കാതെയും വിവിധ ആശുപത്രികളിൽ നിലവിലുള്ള ഒഴിവുകൾ നികത്താതെയും ഉള്ളവരെക്കൊണ്ട് ആശുപത്രികൾ നടത്തിക്കൊണ്ട്പോകുകയാണ്. ഇതിനെതിരെ കെ.ജി.എം.ഒ. എ ശക്തമായ പ്രതിഷേധം രേഖപെടുത്തി.
'ചികിത്സക്കായി സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന കട്ടപ്പന താലൂക്കാശുപത്രിയിൽ എത്രയും വേഗം അനസ്‌തെഷ്യ ഡോക്ടറിനെ നിയമിച്ചു ശസ്ത്രക്രിയ പുനരാരം ഭിക്കണം.
സ്ഥിരമായി അവിടെ ഒരു അനസ്‌തേഷ്യ തസ്തിക സൃഷ്ടിക്കാനുള്ള നടപടി ജില്ലാധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണം. താലൂക്ക്ആ ശുപത്രിയുടെ സുഗമമായ നടത്തിപ്പിന് അടിയന്തിരമായ ഇടപെടൽ അനിവാര്യമാണ്.
കെജിഎംഒഎ ജില്ലാ കമ്മറ്റി