തൊടുപുഴ: വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടന്ന മൂന്നാമത് ഓൾ കേരള ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ 266 പോയിന്റുകൾ നേടി തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി.150 പോയി കൾ നേടിയ കോട്ടയം ജില്ലയാണ് റണ്ണർ അപ് . 117 പോയിന്റുകൾ നേടിയ എറണാകുളം ജില്ല മൂന്നാം സ്ഥാനത്തെത്തി.ജില്ലാ അക്വാറ്റിക് അസോസിയേഷനും വണ്ടമറ്റം അക്വാറ്റിക് സെന്ററും സംയുക്തമായി നടത്തിയ ചാമ്പ്യൻഷിപ്പ് കോടിക്കുളം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു . ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡൻ് ജോയി ജോസഫ് അദ്ധ്യക്ഷതവഹിച്ചു.സമാപന ചടങ്ങിൽ സംസ്ഥാന അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻ് ബേബി വർഗ്ഗീസ് ഓവറോൾ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 12 അന്തർ ദേശീയ താരങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.സംസ്ഥാന ദേശീയ അന്തർദ്ദേശീയ നീന്തൽ താരങ്ങളും, വിമുക്തഭടന്മാരുമുൾപ്പെടെ 100 ലേറെ നീന്തൽ താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.ആം റെസ്ലിംഗ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കൊക്കാട്ട് , പഞ്ചായത്തംഗം പോൾസൺ മാത്യു, ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി അലൻ ബേബി, ഭാരവാഹികളായ പി.ജി. സനൽകുമാർ, മാത്യു വി.യു എന്നിവർ പ്രസംഗിച്ചു.