തൊടുപുഴ : കോലാനി സൗത്ത് റെസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമവും ബോധവൽക്കരണ ക്ലാസ്സും നടത്തി. സംഗമം നഗരസഭാ കൗൺസിലർ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. എ.എൻ. ചന്ദ്രബാബു അദ്ധ്യക്ഷനായി.'വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും' എന്ന വിഷയത്തിൽ ജില്ലാ വയോജന കൗൺസിൽ അംഗം പി.ആർ. പുഷ്പവല്ലി ക്ലാസ്സ് എടുത്തു. പി.എസ്. സുധീഷ്, എം.പി. ജോയി, എൻ. ബിജുകുമാർ, കെ.ആർ. രഞ്ചേഷ് എന്നിവർ പ്രസംഗിച്ചു.