sunny

തൊടുപുഴ: വ്യാപാരികളുടെ പ്രശ്നങ്ങളിൽ മാത്രമല്ല യൂണിറ്റ് തലങ്ങളിലെ നാടിന്റെ പുരോഗതിക്കാവശ്യമായ പ്രശ്നങ്ങൾ ഏറ്റെടുത്ത് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജനങ്ങളോടൊപ്പം മുന്നിൽനിന്ന് പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് സണ്ണിപൈമ്പള്ളി പറഞ്ഞു. തൊടുപുഴ ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രവർത്തക കൺവെൻഷനിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ വിനോദ്,ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, ട്രഷറർ ആർ. രമേശ്, ജില്ലാ സെക്രട്ടറിമാരായ, ടി .സി രാജു തരണിയിൽ , നാസർ സൈറ,ബ്ലോക്ക് ജനറൽ സെക്രട്ടറി സാലി എസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.കൺവെൻഷനോടനുബന്ധിച്ച് മോട്ടിവേഷൻ സ്പീക്കർ ജയ്സൺ അറക്കൽ ലീഡർഷിപ്പ് ട്രയിനിങ്ങും നടത്തി. പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുത്ത വഴിത്തല യൂണിറ്റ് പ്രസിഡന്റും, ബ്ലോക്ക് ട്രഷററുമായ തോമസ് കുരുവിളയെ യോഗത്തിൽ ആദരിച്ചു. ജില്ലാ നേതാക്കളെ തൊടുപുഴ യൂണിറ്റ് ജനറൽ സെക്രട്ടറി സി.കെ നവാസിന്റെ നേതൃത്വത്തിൽ മെമെന്റോ നൽകി സ്വീകരിച്ചു. മുതലക്കോടം യൂണിറ്റ് പ്രസിഡന്റ് ജോവാൻ ജേക്കബ് സ്വാഗതവും,ബ്ലോക്ക് വൈസ് പ്രസിഡന്റ് ടോമി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.