അടിമാലി : പരിസ്ഥിതിയ്ക്ക് ദോഷകരമായ ഇ- വേസ്റ്റ് ശേഖരിക്കാൻ രംഗത്തിങ്ങിയ വിദ്യാത്ഥികൾക്ക് ഒരുമാസം കൊണ്ട് ലഭിച്ചത് രണ്ട്ടൺ വേസ്റ്റ്. വേസ്റ്റ് വിറ്റ്കിട്ടുന്ന പണം സാമൂഹ നൻമയ്ക്കായി വിനിയോഗിക്കാൻ തയ്യാറെടുക്കുകയാണ് അവർ. അടിമാലി എസ്എൻ.ഡി. പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്എ.സ് യൂണിറ്റാണ് തുടർച്ചയായി രണ്ടാം വർഷവും ഇ- വേസ്റ്റ് കളക്ഷനുമായി രംഗത്തിറങ്ങിയത്. കളക്ട് ചെയ്തവ ശുചിത്വമിഷന് കൈമാറി. അടിമാലി ഗ്രാമപഞ്ചായത്തിന്റെ പരിസരപ്രദേശങ്ങളിൽ നിന്നും കുട്ടികളുടെ വീടുകളിൽ നിന്നുമാണ് ഇ- വേസ്റ്റുകൾ കളക്ട് ചെയ്തത്. ഈ വേസ്റ്റിലൂടെ കിട്ടുന്ന വരുമാനം പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്യാനാണ് കുട്ടികളുടെ തീരുമാനം. സെപ്തംബർ ബർ 4 ന്സ് കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തും. പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ എം എസ് അജി ,എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ , വോളണ്ടിയർമാരായ ബിജിൽ ബെന്നി, ബേസിൽ സിജു,ബിച്ചു ഷാജു, അഭിനന്ദ് എം ബി എന്നിവർ നേതൃത്വം നൽകി.
ഇ- വേസ്റ്റ് കുമിഞ്ഞ്കൂടി
കേടുപാടുകൾ സംഭവിച്ചതോ കാലഹരണപ്പെട്ടതോ ആയ ടി. വി, ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ, എൽ. ഇ. ഡി, ബൾബകൾ, ഓവൻ, കമ്പ്യൂട്ടറുകൾ, മൊബൈൽഫോൺ, സെറ്റർ ബോക്സ്, ഡിഷ്, ലാപ്ടോപ് തുടങ്ങിയവയാണ് ലഭിച്ചതിൽ ഏറെയും.
അടിമാലി എസ്എൻ.ഡി. പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്എ.സ് യൂണിറ്റംഗങ്ങൾ ശേഖരിച്ച ഇ- വേസ്റ്റുമായി സ്കൂൾ അധികൃതർക്കൊപ്പം