അടിമാലി: ബസില്ലാത്ത റൂട്ടുകളിൽ സർവീസ് എത്തിക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ ജനകീയ സദസ് ഇന്ന് മൂന്നാറിൽ നടക്കും.സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി അല്ലെങ്കിൽ പ്രൈവറ്റ് ബസ്സുകൾ സർവീസ് നടത്താത്തതും, എന്നാൽ പൊതുജനങ്ങൾക്ക് പ്രയോജനകരമായും ലാഭകരമായും സർവീസ് നടത്താവുന്നതുമായ റോഡുകളുടെ വിവരങ്ങൾ ശേഖരിക്കും.ഇത്തരത്തിൽ പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ദേവികുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്. രാവിലെ 10.30 ന് മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാളിലാണ് പരിപാടി. ദേവികുളം താലൂക്കിൽ അത്തരം റൂട്ടുകൾ ഉണ്ടെങ്കിൽ വിശദവിവരങ്ങൾ ഈ അവസരത്തിൽ പൊതുജനങ്ങൾക്കും അറിയിക്കാവുന്നതാണെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.