തൊടുപുഴ: കേരള കർഷക യൂണിയൻ നിയോജകമണ്ഡലം പ്രവർത്തകയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ കേരളാ കോൺഗ്രസ് ഓഫീസ്ഹാളിൽ കൂടുന്നതാണെന്ന് ജനറൽ സെക്രട്ടറി കെ.പി. ജോസഫ് അറിയിച്ചു. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്യും. കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ് ടോമി കാവാലം അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനപ്രസിഡന്റ് വർഗീസ്‌വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തും. പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായഅഡ്വ. ജോസഫ് ജോൺ,അഡ്വ. ജോസി ജേക്കബ്, പ്രൊഫ. ഷീല സ്റ്റീഫൻ, അപു ജോൺ ജോസഫ് സംസ്ഥാന സെക്രട്ടറി എം.മോനിച്ചൻ , കെ.എസ്.സി. സംസ്ഥാനപ്രസിഡന്റ് ജോൺസ് ജോർജ് കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബിനു ജോൺ സംസ്ഥാന സെക്രട്ടറിമാരായ ബേബിച്ചൻ കൊച്ചു കരൂർ, സണ്ണി തെങ്ങുംപള്ളി, അലക്സ് പൗവ്വത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടോമി ജോർജ് ജില്ലാ സെക്രട്ടറിമാരായ ബേബി പൊടിമറ്റം, ഷാജി ഉഴുന്നാലിൽ , സോമൻ ആക്കപ്പടിക്കൽ, ജെയിൻ മ്ലാക്കുഴിയിൽ തുടങ്ങിയവർ പ്രസംഗിക്കും.