തൊടുപുഴ: കേരളത്തിൽ അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിൽ പണി ചെയ്യുന്നവരുടെ സംഘടനയായ അൽക്കയുടെ മൂന്നാമത് തൊടുപുഴ മേഖലാ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2.30ന് സിന്നമൺ കൗണ്ടി റെസിഡൻസി ഹാളിൽ നടക്കും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു ടി.സി. തരിണിയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേഖലാ പ്രസിഡന്റ് ഷിജു തോമസ് അദ്ധ്യക്ഷനാകും. ജില്ലാ സഹായനിധി ചെയർമാൻ റോയി ലൂക്ക് സ്വാഗതം ആശംസിക്കും. ജില്ലാ പ്രസിഡന്റ് കുഞ്ഞുമോൻ ഐഡി കാർഡ് വിതരണം ചെയ്യും. സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി തോമസ് ജോൺ, ജില്ലാ സെക്രട്ടറി ജനോബി ജോൺ എന്നിവർ സംസാരിക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കൽ, മെമ്പർഷിപ്പ് പുതുക്കൽ എന്നിവ ഉണ്ടായിരികും. കുടുംബസഹായ പദ്ധതി, വിവാഹ ധനസഹായം, അപകട ചികിത്സാ ധനസഹായം, ഇൻഷ്വറൻസ്‌ പോളിസികൾ എന്നിവ അംഗങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളാണ്. ജില്ലാ സമ്മേളനം ഒക്‌ടോബർ 28നും സംസ്ഥാന സമ്മേളനം 2025 ജനുവരി 21, 22 തീയതികളിൽ എറണാകുളത്തും നടക്കും. വാർത്താസമ്മേളനത്തിൽ മേഖല പ്രസിഡന്റ് ഷിജു തോമസ്, മേഖല സെക്രട്ടറി രമേഷ് ചന്ദ്രൻ, മേഖല ട്രഷറർ അൻസാർ ഏഴല്ലൂർ, ജില്ലാ സഹായനിധി ചെയർമാൻ റോയി ലൂക്ക്, ജില്ലാ ജോയിന്റ് സെക്രട്ടറി അനിൽ കെ. കുഞ്ഞുമോൻ എന്നിവർ സംസാരിക്കും.