തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി കേരളത്തിലെ ഗ്രന്ഥശാലകൾക്ക് വായനയുടെ നൂതന ആശയം പകർന്ന് നൽകിയ വീട്ടുമുറ്റ പുസ്തക ചർച്ച പുരോഗമിക്കുന്നു. 24-ാം പുസ്തക ചർച്ചയ്ക്ക് വേദിയായത് മുതലക്കോടം കുന്നുമ്മേൽ ജോസ് തോമസിന്റെ വീട്ടുമുറ്റമായിരുന്നു. സ്ത്രീപങ്കാളിത്തത്തോടെ നൂറിലധികം ആളുകൾ നിറഞ്ഞ സദസ്സിൽ കവിയും മാദ്ധ്യമ പ്രവർത്തകനുമായ കെ. ടി രാജീവ് ഉദ്ഘാടനം ചെയ്തു. കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി അദ്ധ്യക്ഷത വഹിച്ചു. ജി. ആർ.ഇന്ദുഗോപന്റെ " വിലായത്ത് ബുദ്ധ" എന്ന നോവൽ മലയാള അദ്ധ്യാപകനും പ്രഭാക്ഷകനുമായ പി.കെ.സുരേഷ് അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ. സി. സുരേന്ദ്രൻ, എഴുത്ത്കാരൻ അഡ്വ.നീറണാൽ ബാലകൃഷ്ണൻ,ടി. ബി.അജീഷ് കുമാർ, ലൈബ്രറി സെക്രട്ടറി പി. വിസജീവ് എന്നിവർ പുസ്തക ചർച്ചയിൽ സംസാരിച്ചു. ജോസ് തോമസ് സ്വാഗതവും എ. പി കാസീൻ നന്ദിയും പറഞ്ഞു.