ഇളംദേശം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ ടി യു സി ആഹ്വാനം ചെയ്ത തൊഴിലുറപ്പ് തൊഴിലാളികളുടെ ബ്ലോക്ക് ഓഫീസ് മാർച്ചും ധർണ്ണ തൊടുപുഴ റിജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളംദേശം ബ്ലോക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ചു . ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു മാർച്ച് ഉദ്ഘാടനം ചെയ്തു. ഐ എൻ.ടി.യു.സി. റിജിയണൽ പ്രസിഡന്റ് എം.കെ. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ തോമസ് മാത്യൂ കക്കുഴി. , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മോഹൻ ദാസ് പുതുശ്ശേരി , ബ്ലോക്ക് മെമ്പർമ്മാരായ ആൽബർട്ട് ജോസ് , മാത്യു കെ ജോൺ , ജിജി സുരേന്ദ്രൻ ,ആൻസി സോജൻ ,ടി കെ രവി , ഐ.എൻ.ടി യു .സി . ജില്ലാ സെക്രട്ടറിമാരായ ടി.കെ നാസർ , ജാഫർഘാൻ മുഹമ്മദ് , ജോർജ്ജ് താന്നിക്കൽ , യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനജസുബൈർ . പഞ്ചായത്ത് മെമ്പർമാരായ നിഖിൽജോ ,
ഹരിദാസ് , നിസമോൾ ഇബ്രാഹിം , മുൻപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി തുടങ്ങിയവർ നേതാക്കൾ സംസാരിച്ചു.