കട്ടപ്പന :കല്യാണത്തണ്ടിലെ ഭൂവിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ വില്ലേജോഫീസ് ഉപരോധിച്ചു. പതിറ്റാണ്ടുകളായി കല്ല്യാണത്തണ്ട് മേഖലയിൽ കൃഷി ചെയ്ത് ഉപജീവനം കഴി ഞ്ഞ് വന്നിരുന്ന ജനങ്ങളേ ഇറക്കിവി ടുവാനുളള സർക്കാർ നീക്കത്തിനെതിരെ നടക്കുന്ന ശക്തമായ പ്രതിക്ഷേധത്തിന്റ ഭാഗമായാണ് കട്ടപ്പന വില്ലേജാഫീസ് ഉപരോധിച്ചത്. ഇടുക്കിക്കവലയിൽ നിന്നും ആരംഭിച്ച പ്രതിക്ഷേധ ജാഥ ടൗൺ ചുറ്റി വില്ലേജാഫിസ് പടിക്കൽ സമാപിച്ചു. എ .ഐ .സി. സി. അംഗം അഡ്വ. ഇ എം ആഗസ്തി ഉപരോധം ഉദ്ഘാടനം ചെയ്തു. യു .ഡി .എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.കെ. പി .സി .സി സെക്രട്ടറി തോമസ് രാജൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്, സമരസമിതി ചെയർമാൻ ബിജു ചക്കുംചിറ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ,
നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമി,അഡ്വ. കെ ജെ ബന്നി, തോമസ് മൈക്കിൾ,ഷൈനി സണ്ണി,മനോജ് മുരളി, പ്രശാന്ത് രാജു,ബീനാ ജോബി, ഷാജി വെള്ളമ്മാക്കൽ,സജിമോൾ ഷാജി, ജെസ്സി ബെന്നി, പി. എസ്. മേരിദാസൻ,ലീലാമ്മ ബേബി, എ. എം. സന്തോഷ്, കെ. എസ്. സജീവ്, ജോസ് ആനക്കല്ലിൽ, തുടങ്ങിയവർ പങ്കെടുത്തു.