രാജാക്കാട്:ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി രാജാക്കാട്
ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ മിനി മാരത്തോൺ സംഘടിപ്പിക്കും. രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുംപൂർവ്വ വിദ്യാർത്ഥികൾക്കുംഎൻ സി സി കുട്ടികളുടെ മാതാപിതാക്കൾക്കും മത്സരിക്കാം.കാറ്റഗറി ഒന്നിൽ എൻ.സി.സി വിദ്യാർത്ഥികൾ,കാറ്റഗറി രണ്ടിൽ 20 ൽ താഴെ പ്രായമുള്ളവർ,കാറ്റഗറി മൂന്നിൽ 20 ൽ കൂടുതലുള്ളവർ എന്നിങ്ങനെയാണ് മത്സരം.രാവിലെ 7.40 ന്
രാജകുമാരി പഞ്ചായത്തിലെ നടുമറ്റം മുതൽ രാജാക്കാട് ഗവ.സ്‌കൂൾ ഗ്രൗണ്ട് വരെയാണ് മത്സരം.രാജാക്കാട് എസ് എച്ച് ഒവി. വിനോദ്കുമാർ മത്സരം ഫ്ളാഗ് ഓഫ് ചെയ്യും.വിജയികൾക്ക് ക്യാഷ് പ്രൈസും,മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു. പ്രിൻസിപ്പാൾ എസ്.ഡി വിമലാദേവി,എൻ.ആർ സുഭാഷ്,പി.എസ് സുനിൽകുമാർ,സിന്ധു ഗോപാലൻ,ഒ.എസ് രശ്മി എന്നിവർ നേതൃത്വം നൽകും.