പീരുമേട് ജനവാസ മേഖലയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടങ്ങൾ ഇറങ്ങി. വ്യാപകമായ തോതിൽ കൃഷികൾ നശിപ്പിച്ചു.വള്ളക്കടവ് അമ്പലപ്പടി മുല്ലൂപറമ്പിൽ മുരളിധരന്റെ പറമ്പിലെ കൃഷിയാണ് കൂടുതലും നശിപ്പിച്ചത്. മറ്റുള്ളവരുടെ പറമ്പിൽ കാട്ടാനക്കൂട്ടങ്ങൾ കയറിയെങ്കിലും കൂടുതൽ നാശങ്ങൾ ഉണ്ടായില്ല.
ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് കാട്ടാനക്കൂട്ടങ്ങൾ എത്തിയത്. പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിയാണ് വള്ളക്കടവ് . അതിർത്തിയിൽ നിന്ന് പെരിയാർ നദി കടന്ന് അമ്പലപ്പടി റോഡിൽ കാട്ടാനക്കൂട്ടങ്ങൾ എത്തി. അവിടന്ന് വഞ്ചി വയൽ സ്‌കൂളിന് സമീപമെത്തി. കട്ടാനക്കൂട്ടങ്ങൾ വന്ന തറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചങ്കിലും കാട്ടാനകൾ പിൻവാങ്ങിയില്ല. കാട്ടാനക്കൂട്ടങ്ങൾ മുരളീധരന്റെ കൃഷിയിടത്തിൽ എത്തി വെട്ടാൻ പാകത്തിന് നിന്ന നിരവധിയായ കുലച്ച വാഴകൾ വ്യാപകമായി നശിപ്പിച്ചു. ഓണത്തിനോടനുബന്ധിച്ച് വിളവെടുക്കാൻ നിർത്തിയതായിരുന്നു.
അരയേക്കറോളം വാഴക്കൃഷികൾ കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചു. സമീപ പ്രദേശത്ത് ശോഭന , സാംകുട്ടി,മണ്ണൂശ്ശേരി ഷാജി, എന്നിവരുടെ കൃഷികളും കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചു. വനപാലകരും നാട്ടുകാരും ബഹളം വച്ചതിനെ തുടർന്ന് രാവിലെ ആറോടെ കട്ടാനക്കൂട്ടങ്ങൾ റോഡ് മുറിച്ച് കടന്ന് കാട്ടിലേയ്ക്ക് മടങ്ങി. റോഡ് മുറിച്ച് കടക്കുമ്പോൾ അയ്യപ്പവിലാസം വീട്ടിൽ ലീലാമ്മ നാരയണന്റെ വീടിന്റെ മതിൽ കടന്നാണ് കാട്ടാനക്കൂട്ടങ്ങൾ കാട്ടിലേയ്ക്ക് മടങ്ങിയത്.ഒരു കുട്ടിയും കൊമ്പനും അടങ്ങിയ അഞ്ചംഗം സംഘമായിരുന്നു. കാട്ടാനക്കൂട്ടത്തിന്റേത്.