ആലക്കോട്: ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിലവിലുള്ള ആശാ പ്രവർത്തകയുടെ ഒഴിവിലേയ്ക്ക് പുതിയ ആശാ പ്രവർത്തകയെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്തംബർ നാലിന് രാവിലെ 11ന് ആലക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. 10-ാം ക്ലാസ് പാസായിരിക്കണം. പ്രായം 45 വയസ്. അതത് വാർഡിൽ സ്ഥിര താമസമാക്കിയ വിവാഹിതരോ, വിവാഹ ബന്ധം വേർപെടുത്തിയവരോ, വിധവകളോ, അവിവാഹിതരായ അമ്മമാരോ ആയിരിക്കണം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുൻകാല പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടാകും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്ന രേഖകൾ,​ എസ്.എസ്.എൽ.സി ബുക്ക്,​ സ്കൂൾ സർട്ടിഫിക്കറ്റിന്റെ കോപ്പി,​ വിദ്യാഭ്യാസ യോഗ്യതയുടെ രേഖകൾ, സ്ഥിരതാമസമാണെന്ന് തെളിയിക്കുന്ന രേഖകൾ, അനുഭവ സാക്ഷ്യപത്രം ഉൾപ്പെടെ മറ്റ് ആവശ്യമായ രേഖകളുമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.