church

പീരുമേട്: പീരുമേട്ടിൽ തേയില കൃഷിക്ക് എത്തിയ ബ്രിട്ടീഷ്‌കാർ പ്രാർത്ഥനയ്ക്കായി പെരിയാറിൽ സ്ഥാപിച്ച സി.എസ്‌.ഐ പള്ളിക്ക് 100 വയസ്സ് തികഞ്ഞു.1850 ൽ തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് ഉടമ്പടി പ്രകാരം ലഭിച്ച സ്ഥലത്താണ് പള്ളി നിർമ്മിച്ചത്.
പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളിൽ തേയില കൃഷി ആരംഭിച്ചതിന് ശേഷമാണ് വണ്ടിപ്പെരിയാറ്റിൽ തേയില കൃഷി തുടങ്ങുന്നത്. ബ്രിട്ടീഷ് തോട്ടം ഉടമകൾക്കുപ്രാർത്ഥിക്കാനായി ആരംഭിച്ച പള്ളി കാലക്രമേണ ക്രിസ്തിയ വിശ്വാസികളായ തൊഴിലാളികൾക്കും പ്രാർത്ഥിക്കാനായി മാറ്റുകയായിരുന്നു.പഴയ കോട്ടയം -കുമളി രാജ പാതയ്ക്ക് സമീപം കുന്നിന് മുകളിൽ നിർമ്മിച്ച റിസറക്ഷൻ ചർച്ച് 1924 ആഗസ്റ്റ് 24 ന് റൈറ്റ് റവ.ഡോ. സി എച്ച് ഗിൽ ബിഷപ്പാണ് ദേവാലയമായി കൂദാശ ചെയ്തത്.
അന്നത്തെ ഉദ്ഘാടന ഫലകം ഇപ്പോഴും കെട്ടിടത്തിന്റെ ഭാഗമായി നമുക്ക് കാണാൻ കഴിയും.ബ്രിട്ടീഷ് ക്രിസ്തീയ വിശ്വാസികൾക്ക് വേണ്ടി1850 ൽ ആരംഭിച്ച പ്രാർത്ഥനാലയം1924 ൽ പള്ളിയായി പുതുക്കിപ്പണിയുകയായിരുന്നു. 1947ൽ മദ്രാസ് റായ് പേട്ടയിൽ ആംഗ്ലിക്കൽ സഭ, മെഥഡിസ്റ്റ് സഭ, പ്രെസ്ബിറ്റീരിയൻ സഭ, കോൺഗ്രിഗേഷണൽ സഭ, എന്നിങ്ങനെയുള്ള നാല് വ്യത്യസ്ഥ സഭകൾ ഒന്നിച്ച് ചേർന്നാണ് 1908 ൽ സൗത്ത് ഇന്ത്യ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു സി) സഭ രൂപീകരിച്ചത്. പള്ളിയുടെ പഴയകാല സൂക്ഷിപ്പുകൾ ആയ വിശുദ്ധ കുർബാന പാത്രങ്ങളും, ഇരിപ്പിടങ്ങളും, ഹാർമോണിയവും, പള്ളിയിൽ ഇന്നുമുണ്ട്. വണ്ടിപ്പെരിയാർ സി.എസ്.ഐ പള്ളിയുടെ നൂറാം വാർഷികം വിപുലമായി നടത്തുന്നതിനുള്ള തയാറെടുപ്പിലാണെന്ന് ഇടവക വികാരി റവ. ഡോ.കെ ഡി ദേവസ്യ, സെക്രട്ടറി എസ്. പി സെൽവിൻ എന്നിവർ അറിയിച്ചു.