പീരുമേട്: തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി 700 രൂപയാക്കണമെന്ന് തൊഴിലുറപ്പ് യൂണിയൻ (ഐ.എൻ.റ്റി.യു സി) ആവശ്യപ്പെട്ടു. മഹാത്മഗാന്ധിദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കുവാൻകേന്ദ്രസംസ്ഥാന സർക്കാരുകൾ ശ്രമിക്കുകയാണെന്നുംഅതിനെതിരെ ശക്തമായ സമര പരിപാടികൾദേശീയ തലത്തിൽ ആരംഭിക്കണമെന്ന് ഐ.എൻ.റ്റി.യു സി. സംസ്ഥാന സെക്രട്ടറി അഡ്വ.സിറിയക്‌തോമസ്ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. തൊഴിൽ ദിനം വെട്ടി കുറച്ചതിനെതിരെയും കുറഞ്ഞ കൂലി എഴുനൂറ് രൂപാ ആക്കണമെന്നും ആവശ്യപ്പെട്ടു അഴുതബ്ലോക്ക് പഞ്ചായത്ത് ആഫീസ് പടിക്കൽ നടന്ന ധർണ്ണയിൽ ഐ.എൻ.റ്റി.യു.സി റീജിയണൽ പ്രസിഡന്റ് കെ.എ.സിദ്ദിക്ക് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.റ്റി.യു.സി. സംസ്ഥാന എക്സി.മെമ്പർ പി.കെ.രാജൻ,കോൺഗ്രസ്‌ബ്ലോക്ക് പ്രസിഡന്റ്‌ റോബിൻ കാരക്കാട്ട്,നേതാക്കളായ ആർ.ഗണേശൻ,എം.ഉദയ സൂര്യൻ, നജീബ് കെ.എൻ,ശേഖർ എം. എന്നിവർ പ്രസംഗിച്ചു.