beena

കട്ടപ്പന : റോഡിലോമറ്റോ അപകടങ്ങൾ ഉണ്ടായാൽ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്ന ഓട്ടോറിക്ഷത്തൊഴിലാളികളെ സേവനരംഗത്ത് കൂടുതൽ പ്രയോജനപ്പെടുത്താൻ ലയൺസ് ക്ലബ് സഹായം നൽകുന്നു. കട്ടപ്പന കാർഡമം വാലിയുടെയും കട്ടപ്പന ടൗൺ ക്ളബിന്റെയും സംയുക്ത അഭിമുഖ്യത്തിൽ ഓട്ടോറിക്ഷകളിൽ ഫസ്റ്റ് എയ്ഡ് ബോക്സുകൾ സ്ഥാപിച്ചാണ് ഓട്ടോ ഡ്രവർമാരെ ആദരിച്ചത്.
നഗരഗ്രാമ വീഥികളിൽ സജീവമായി കാണുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ സമൂഹത്തിലെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ട്. അപകടത്തിൽപ്പെട്ടവർക്ക് പ്രാഥമിക ചികിത്സ നൽകാൻ ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫസ്റ്റ് ഏയ്ഡ് ബോക്സുകൾ നൽകുന്നത് .ഫസ്റ്റ് ഏയ്ഡ് ബോക്സ് വിതരണം നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.ഗതാഗത നിയമങ്ങളെക്കുറിച്ചും, റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ എങ്ങനെ പ്രവർത്തിക്കാം എന്നതിനെക്കുറിച്ചും അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഡി .ഉല്ലാസ് ക്ലാസുകൾ നയിച്ചു.
ഫസ്റ്റ് ഏയ്ഡ് ബോക്സുകളുടെ ഉപയോഗത്തെക്കുറിച്ച് പാലിയേറ്റീവ് കെയർ സെക്കൻഡറി നഴ്സ് ബിൻസി സെബാസ്റ്റ്യൻ ബോധവൽക്കരണം നൽകി. ലയൺസ് ക്ലബ് കട്ടപ്പന കാർഡമംവാലി പ്രസിഡന്റ് പി എം ഫ്രാൻസിസ് , സെക്രട്ടറി റെജി പയ്യപ്പള്ളി , റീജയൻ ചെയർമാൻ രാജീവ് ജോർജ് , ലയൺസ് ക്ലബ് കട്ടപ്പന ടൗൺ പ്രസിഡന്റ് ജോബിൻ ജോസ്, ക്യാബിനേറ്റ് മെമ്പർ റെജി കോഴിമല, കാർഡമം വാലി ട്രഷറർ എം ഡി ജോർജ് എന്നിവർ നേതൃത്വം നൽകി.