തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ സെപ്തംബർ മൂന്നിന് തൊടുപുഴയിൽ നടത്തുന്ന മേഖല മാർച്ചിലും ധർണയിലും മുഴുവൻ കാഷ്വൽ പാർട്ട് ടൈം ജീവനക്കാരും അണിനിരക്കും. ജില്ലയിൽ തൊടുപുഴ, ചെറുതോണി, നെടുങ്കണ്ടം, പീരുമേട് എന്നീ കേന്ദ്രങ്ങളിലാണ് മേഖലാ മാർച്ച് നടത്തുന്നത്. തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേർന്ന കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.എം. ശരത്ത് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.എം. മുഹമ്മദ് ജലീൽ പ്രസംഗിച്ചു.