നെടുങ്കണ്ടം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ശക്തമാകാതിരുന്നത് കേന്ദ്ര ഭരണമാറ്റത്തിന് തടസമായെന്ന് സി.പി.ഐ ദേശിയ എക്സക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാർ എം.പി. നെടുങ്കണ്ടം എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന സി.പി.ഐ മേഖലാ റിപ്പോർട്ടിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ കുതിപ്പിന് കടിഞ്ഞാണിടാൻ കഴിഞ്ഞെങ്കിലും വർഗ്ഗീയ വിദ്വേഷവും ഹൈന്ദവീയതയും കരുക്കളാക്കി നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കാൻ സംഘപരിവാർ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അർത്ഥവത്തായ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി സി.പി.ഐ നിരന്തരം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.കെ. ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ഓമനകുട്ടൻ സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. അഷ്രഫ്, ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.കെ. ശിവരാമൻ, ജയ മധു, ജില്ലാ അസി. സെക്രട്ടറി പ്രിൻസ് മാത്യു, സി.യു ജോയി, എം.കെ. പ്രിയൻ, വി.ആർ. ശശി, കെ.എം. ഷാജി, കെ.സി ആലീസ് എന്നിവർ സംസാരിച്ചു.