kinar
മലിനമായ കിണർ

പീരുമേട്: ഏലപ്പാറ സർക്കാർ ആശുപത്രിക്ക് സമീപത്തെ പൊതു കിണറിൽ പെയിന്റ് കലർന്ന് കുടിവെള്ളം മലിനമായി.
സർക്കാർ ആശുപത്രിയിലേക്കും സമീപത്തെ വീടുകളിലേക്കും കുടിവെള്ളത്തിനുപയോഗിക്കുന്ന പൊതു കിണറാണിത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഏലപ്പാറ പഞ്ചായത്ത് അന്വേഷണം ആവശ്യപ്പെട്ട് പീരുമേട് പൊലീസിൽ പരാതി നൽകി.ഏലപ്പാറ ടൗണിന് സമീപം വർഷങ്ങൾക്കു മുൻപ് കടുത്ത വേനലിൽ പ്രദേശത്തെ വ്യാപാശാലകളിലേയ്ക്കും വിവിധ വീടുകളിലേക്കും . ആശുപത്രിയിലേക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. നിലവിൽ ആശുപത്രിയിലെ എല്ലാ ആവശ്യങ്ങൾക്കും ഈ വെള്ളം ആണ് ഉപയോഗിക്കുന്നത്. ഇതിലാണ് പെയിന്റ് കലർന്നിരിക്കുന്നത് രാവിലെ വെള്ളം പമ്പ് ചെയ്തപ്പോൾ വെള്ളത്തിലുണ്ടായ നിറമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ കിണറ്റിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് പെയിന്റ് പോലത്തെ വസ്തു വെള്ളത്തിൽ കലർന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആശുപത്രി അധികൃതർ ഏലപ്പാറ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് അധികൃത സ്ഥലത്തെ ത്തി പരിശോധന നടത്തി. സമീപത്തെ കെട്ടിടത്തിൽ കഴിഞ്ഞദിവസം പെയിന്റിങ് ജോലി നടന്നിരുന്നു ഇതിനുശേഷം ബ്രഷും പെയിന്റ് അടിക്കാൻ ഉപയോഗിച്ച വസ്തുക്കളും കഴുകിയ വെള്ളമാണ് ഇവിടെ മണ്ണിനടിയിലൂടെ ഒഴുകിയെത്തി കലർന്നത് എന്നാണ് പ്രാഥമിക നിഗമനം.പൂർണ്ണമായും കൽകെട്ടിൽ നിർമ്മിച്ച ഒരു കിണറാണിത് ഈ കല്ലിന്റെ വിടവുകൾക്കിടയിലൂടെ വെള്ളം ഒലിച്ച് ഇറങ്ങി കിണറ്റിലെ ജലത്തിൽ കലർന്നതാകാം എന്നാണ് നിഗമനം. നിരവധി പേർ ഉപയോഗിക്കുന്ന ഈ കിണറിന് സുരക്ഷിതമായ ഒരു മൂടിയില്ല ഏതാനും ആഴ്ചകൾക്ക് മുൻപ് ഒരു പശുക്കിടാവ് ഈ കിണറ്റിൽ വീണിരുന്നു പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതിന്റെ പരിസരവും ശുചീകരിച്ച് സുരക്ഷിതമാക്കണമെന്ന് ആവശ്യവും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.